Tuesday, April 3, 2012

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ മങ്കട ബ്ളോക്കിലാണ് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൂര്‍ക്കനാട് വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിനു 30.55 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ തെക്ക് ഇരിമ്പിളിയം പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ വിളയൂര്‍, തിരുവേഗപ്പുറം പഞ്ചായത്തുകളും, വടക്ക് കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളും, കിഴക്ക് പുലാമന്തോള്‍ പഞ്ചായത്തും, പാലക്കാട് ജില്ലയിലെ വിളയൂര്‍ പഞ്ചായത്തും, പടിഞ്ഞാറ് എടയൂര്‍, കുറുവ പഞ്ചായത്തുകളുമാണ്.പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തില്‍ 600 ഏക്കറോളം സ്ഥലം പുഴക്കരയാണ്. പുഴയോരങ്ങളിലെ മണ്ണ് ഫലഭൂയിഷ്ഠമാണ്. പഞ്ചായത്തിന്റെ വടക്കുഭാഗത്തായി ടിപ്പു പണികഴിപ്പിച്ച പ്രസിദ്ധമായ പാലൂര്‍കോട്ട സ്ഥിതിചെയ്യുന്നു. തികച്ചും ഒരു കാര്‍ഷികഗ്രാമമാണ് മൂര്‍ക്കനാട്. കുന്നിന്‍പ്രദേശങ്ങളും, താഴ്വരകളിലുള്ള നെല്‍വയലുകളും, പറമ്പുകളും, പള്ള്യാലുകളും ഉള്‍പ്പെട്ടതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. നെല്ലും, കവുങ്ങും, തെങ്ങുമാണ് പഞ്ചായത്തിലെ മുഖ്യകൃഷികള്‍. ഇടവിളയായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, പച്ചക്കറികള്‍, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, കൊടുവേലി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കുരുമുളക്, റബ്ബര്‍ തുടങ്ങിയവയുടെ കൃഷിയും ചെറിയ തോതില്‍ നടന്നുവരുന്നുണ്ട്. ചരിത്രപ്രസിദ്ധമായ വള്ളുവനാടിന്റെ അധിപനായിരുന്ന വള്ളുവക്കോനാതിരിയുടെ ആസ്ഥാനം അങ്ങാടിപ്പാടമായിരുന്നു. മുള്ളുപ്ര നമ്പിയുടെ അധീനതയിലുള്ള പ്രദേശമായിരുന്നു മൂര്‍ക്കനാട്. മൂര്‍ക്കനാട് പഞ്ചായത്തിലെ ആഴ്ചച്ചന്തകളായിരുന്ന കൊളത്തൂര്‍ ചന്തയും, വെങ്ങാട് പഴയ ചന്തയും അന്യനാടുകളില്‍പോലും പ്രസിദ്ധമായിരുന്നു. ചന്തകള്‍ സ്ഥിതിചെയ്തിരുന്ന പ്രദേശങ്ങള്‍ ചന്തപ്പടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. “നീലക്കുയില്‍” എന്ന വിഖ്യാത ചലച്ചിത്രത്തിലൂടെ പ്രശസ്തനായ കോച്ചാട്ടില്‍ ബാലകൃഷ്ണന്റെ ജന്മം കൊണ്ട് യശസ്സുയര്‍ന്ന നാടാണിത്. “കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ…..” എന്ന പാട്ടുപാടി നീലക്കുയിലില്‍ മൊയ്തുവായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു.   


കടപ്പാട് :
http://lsgkerala.in/moorkkanadpanchayat/about/

Friday, February 24, 2012

എന്റെ ഗ്രാമം....

പ്രിയ നാട്ടുകാരെ ,
ഒരു ബ്ളോഗ് നിര്‍മിച്ചിട്ടുണ്ട് . നമ്മുടെ മൂര്‍ക്കനാട് ഗ്രാമത്തെ കുറിച്ചാണ് എഴുതാന്‍ ഉദ്ദേശിക്കുന്നു . എല്ലാവരുടെയും സഹകരണങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു